വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് തല്ലി ഹോംഗാര്‍ഡിന്റെ നിയമം നടപ്പിലാക്കല്‍

പരപ്പനങ്ങാടി : വാഹനപരിശോധനയുടെ പേരില്‍ ഓടികൊണ്ടിരുന്ന ബൈക്കിന്റെ മുന്നിലേക്ക് കുറുകെ ചാടിയ ഹോംഗാര്‍ഡ് തന്നെ വെട്ടിച്ച് മാറിയ ബൈക്ക് ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയെ റോഡിലേക്ക് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ധിച്ചു. വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് പരപ്പനങ്ങാടി ബസ്റ്റാന്റിനടുത്ത് വെച്ചാണ് സംഭവം. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ധനമേറ്റത്. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് അയ്യപ്പനാണ് ബൈക്ക് തള്ളിയിട്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ധിച്ചത്. സംഭവത്തിന് ദൃക്‌സാക്ഷിയായ മലബാറിന്യൂസ് ലേഖകന്‍ സുരേഷ് പോലീസ്‌റ്റേഷനിലെത്തി പരാതി പറഞ്ഞപ്പോള്‍ ഹോംഗാര്‍ഡിനെ ന്യായീകരിക്കുന്ന വിധത്തിലായിരുന്നു പോലീസിന്റെ പ്രതികരണം.

വാഹന പരിശോധന നടത്തുന്നത് എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യാഗസ്ഥന്റെ സാനിദ്ധ്യത്തിലായിരിക്കണമെന്നും, യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും മാനദണ്ഡമുണ്ടായിരിക്കെ ട്രാഫിക്ക് നിയന്ത്രണത്തിന് മാത്രം ചുമതലയുള്ള ഹോം ഗാര്‍ഡുകള്‍ നടുറോട്ടില്‍ വെച്ച് നിയമം കൈയിലെടുത്തത്.