വിദ്യാര്‍ത്ഥിനിയുടെ മരണം ബസ്‌ഡ്രൈവര്‍ അറസ്റ്റില്‍

തിരൂരങ്ങാടി: ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടി ബസ്സിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ ബസ്സ് ഡ്രൈവര്‍ അറസ്റ്റില്‍. വെള്ളിയാമ്പുറം സ്വദേശി പനക്കല്‍ അബ്ദുള്‍ അസീസ്(24)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.

നിയന്ത്രണം വിട്ട ബസ്സിടിച്ച് പൊറ്റാണിക്കല്‍ ഫിദ ഫാത്തിമ(9) ആണ് മരിച്ചത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടുപേര്‍ക്ക് സാരമായ പരിക്കാണേറ്റത്.

ഡ്രൈവറെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ത വൈകീട്ട് സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാര്‍ മൂന്നു മണക്കൂറോളം ഫാറൂഖ് നഗറില്‍ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് തിരൂരങ്ങാടി സിഐ ഉമേഷ് ഡ്രൈവറെ ഉടന്‍ അറസ്റ്റ്‌ചെയ്യുമെന്ന് അറിയിച്ചിരുന്നു.