വിദ്യാര്‍ത്ഥിനിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റികൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍. പൂഴാനി സ്വദേശിയായ പെണ്‍കുട്ടിയെ ബുധനാഴ്ച വൈകീട്ടാണ് രണ്ടുയുവാക്കള്‍ ബലം പ്രയോഗിച്ച് കാറില്‍ കയറ്റികൊണ്ടുപോയത്.

സംഭവത്തില്‍ ഏഴോം സ്വദേശി മുഹമ്മദ് ഈസ് എന്ന പതിനെട്ടുകാരനെയും ഒരു പതിനേഴുകാരനെയും പോലീസ് അറസ്റ്റു ചെയ്തു.

പെണ്‍കുട്ടിയുമായി വയനാട്ടിലേക്ക് പോകവെ താമരശേരി ചുരത്തില്‍വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.