വിദ്യാര്‍ത്ഥിനികളോട്‌ മോശമായി പെരുമാറിയ ബസ്‌ കണ്ടക്ടറുടെ ലൈസന്‍സ്‌ സസ്‌പെന്റ്‌ ചെയ്‌തു

Story dated:Friday July 10th, 2015,04 39:pm
sameeksha sameeksha

Untitled-1 copyതിരൂരങ്ങാടി: വിദ്യാര്‍ത്ഥിനികളോട്‌ മോശമായി പെരുമാറിയ കണ്ടക്ടറുടെ ലൈസന്‍സ്‌ സസപെന്റ്‌ ചെയ്യുകയും എടപ്പാലിലെ ട്രെയിനിംഗ്‌ കേന്ദ്രത്തിലേക്ക്‌ അയക്കുകയും ചെയ്‌തു. വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്നാണ്‌ കോട്ടക്കല്‍-കാളിയാട്ട മുക്ക്‌ റോഡില്‍ സര്‍വ്വീസ്‌ നടത്തുന്ന റോയല്‍ ബസിലെ കണ്ടക്ടര്‍ക്കെതിരെ എ എം വി ഐ മാരായ എം പി അബ്ദുള്‍ സുബൈര്‍, പ്രമോദ്‌ ശങ്കര്‍ എന്നിവര്‍ നടപടിയെടുത്തത്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ കണ്‍സഷന്‍ നല്‍കാതെ കുട്ടികളോട്‌ മോശമായ രീതില്‍ സംസാരിക്കുകയും പെരുമാറുകും ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥികളോട്‌ ഇത്തരത്തില്‍ മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചാല്‍ ബസ്‌ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരുടെ ലൈസന്‍സ്‌ റദ്ദാക്കുമെന്ന്‌ എഎംവിഐ പ്രമോദ്‌ ശങ്കര്‍വ്യക്തമാക്കി.