വിദ്യാര്‍ത്ഥിനികളെ ശല്ല്യം ചെയ്ത യുവാവ് പിടിയില്‍

പരപ്പനങ്ങാടി : നോര്‍ത്ത് ഉള്ളണം പ്രദേശത്ത് നബിദിന ഘോഷയാത്ര കണ്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികളോട് ബൈക്കിലെത്തിയ സംഘം അപമര്യാദയായി പെരുമാറുകയായിരുന്നു.

ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.