വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വേകി ശബ്ദം താനൂരിന്റെ അഭിനയക്കളരി

Tanur News (1)താനൂര്‍: ശബ്ദം താനൂര്‍ സംഘടിപ്പിച്ച അഭിനയക്കളരി ശ്രദ്ധേയമായി. താനൂര്‍ ഉപജില്ലയിലെ നിരവധി വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളാണ് ഈ കളരിയില്‍ പങ്കെടുത്തത്. അഭിനയത്തിലെ മികവ് പരിപോഷിപ്പിക്കുന്നതിനും, ഈ രംഗത്ത് വളരാനുള്ള വഴിയൊരുക്കലാകട്ടെി ഈ സംരംഭമെന്ന് ഉദ്ഘാടകനായ സംവിധായകന്‍ ജനില്‍ മിത്ര പറഞ്ഞു.

ശബ്ദവിന്യാസം, തിയറ്റര്‍ സങ്കല്‍പ്പം, രംഗാവതരണം, അഭിനയത്തിന്റെ സൂക്ഷ്മതലങ്ങള്‍ എന്നിവയില്‍ ക്ലാസ്സുകള്‍ നടന്നു. അധ്യാപകനും, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയുമാണ് ജനില്‍ മിത്ര. പി.ടി.അക്ബര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കാര്‍ക്കോളി ബാബു സ്വാഗതവും, ഷയിന്‍ താനൂര്‍ നന്ദിയും പറഞ്ഞു. പൂരപ്പുഴ ദേവി വിദ്യാനികേതനില്‍ നടന്ന അഭിനയക്കളരിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ യവനിക, സുനീത്ത് ഗോപാല്‍ നെറ്റ്‌സ് കഫെ, സൂരജ് താനൂര്‍, വിജേഷ് മോര്യ എന്നിവര്‍ സംസാരിച്ചു.