വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കോഴിക്കോട്‌:എസ്‌.എസ്‌.എല്‍.സി പരീക്ഷക്ക്‌ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ രാമകൃഷ്‌ണ മിഷന്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റും പി.ടി.എയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ക്യാഷ്‌ അവാര്‍ഡും മൊമന്റോയും നല്‍കി അനുമോദിച്ചു. അധ്യയന വര്‍ഷത്തെ വിജയജ്യോതി പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനവും നടന്നു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പഴ്‌സണ്‍ പി. ഉഷാദേവി മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡണ്ട്‌ ഇഖ്‌ബാല്‍ അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ മാനേജര്‍ ശ്രീമദ്‌ വിനിശ്ചിലാനന്ദ സ്വാമിജി, ഹെഡ്‌മിസ്‌ട്രസ്‌ കെ.ഗീത, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട്‌ പി.വിജയഗോപാല്‍ സംസാരിച്ചു.