വിദ്യാര്‍ത്ഥികളുടെ പച്ചക്കറി വിളവെടുപ്പ് ശ്രദ്ധേയമായി

പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു വിളവെടുപ്പിന് നേതൃത്വം നല്‍കുന്നു

പരപ്പനങ്ങാടി:  പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ കൃഷിചെയ്ത പച്ചക്കറി വിളവെടുപ്പ് ശ്രദ്ധേയമായി.
45 ദിവസത്തിന്റെ അധ്വാനത്തിന്റെ വിജയകരമായ പരിസമാപ്തിക്കാണ് ഇന്ന് സ്‌കൂള്‍ അങ്കണം സാക്ഷിയായത്. കക്കരി, വെള്ളരി, പയര്‍, ചിരങ്ങ, മത്തന്‍, പടവലം, കുംമ്പളം എന്നിവ വിളഞ്ഞ് നില്‍കുന്ന തോട്ടം വിദ്യാര്‍ത്ഥികള്‍ക്ക്്് സംതൃപ്ത്തിയോടൊപ്പം ആഹ്ലാദവുമുളവാക്കി .
പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ ഉള്‍കൊണ്ട പാഠം അര്‍ത്ഥവത്താക്കുന്നതായിരുന്നു അവര്‍ ഉണ്ടാക്കിയ പച്ചക്കറിത്തോട്ടം. പച്ചക്കറി വിളവെടുപ്പ് പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു.
ഹയര്‍സെക്കണ്ടറിയിലെ വിദ്യാര്‍ത്ഥികളായ ജിത്തു, ആനന്ദ്, വിജയ് സുരേഷ്, ജിഷ്ണു, അഖില്‍ ആനന്ദ്, സുകേഷ്, ഷെഫീഖ് അസ്‌ലം, സക്കറിയ ത്വയ്ബ് എന്നീ വിദ്യാര്‍ത്ഥികളാണ് പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കിയത്.