വിദ്യാബാലന്‍ വിവാഹിതയാകുന്നു.

മലയാളി ബോളിവുഡ് താരം വിദ്യാ ബാലന്‍ വിവാഹിതയായികുന്നു. ഡേര്‍ട്ടി പിച്ചേഴ്‌സിലൂടെ സില്‍ക്ക് സമിതയുടെ ജീവിതകഥ സിനിമയായപ്പോള്‍ സില്‍ക്കിന്റെ റോള്‍ അഭിനയിച്ച് അവിസ്മരണീയമായ അഭിനയ പാഠവം കാഴ്ചവെച്ച് ദേശീയ അവാര്‍ഡ് നേടിയ വിദ്യാ ബാലന്‍ ഗോസിപ്പ് കഥകള്‍ക്ക് വിരാമമിട്ടുകൊണ്ട് വിവാഹിതയാകുന്നു. ഡിസംബര്‍ 14 നാണ് വിവാഹം. യുടിവി സിഇഒ സിദ്ധാര്‍ഥ് റോയ് കപൂറാണ് വിദ്യയുടെ വരന്‍.

വിവാഹങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. വിവാഹാഘോഷങ്ങള്‍ ഡിസംബര്‍ 11ന് തുടങ്ങും. സിദ്ധാര്‍ഥ് പഞ്ചാബിയായതിനാല്‍ രണ്ടുപേരുടെയും വിശ്വാസ ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക.

പാലക്കാട് ജില്ലയിലെ ഒരു അയ്യര്‍ കുടുംബത്തില്‍ പി ആര്‍ ബാലന്റെയും സരസ്വതി ബാലന്റെയും മകളായാണ് വിദ്യ ജനിച്ചത്. സഹോദരി പ്രിയാ ബാലന്‍.