വിദ്യഭ്യാസ മന്ത്രിയുടെ വസതിയിലേക്ക്‌ അംബേദ്‌ക്കര്‍ ജന.പരിഷത്ത്‌ നടത്തിയ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു

VIDYABYASA MANTHRIYUDE VASATHIYILEK  Dr. ambadeker gana parishath nadathiya march samsthana president   RAMADAS VENGERI  ULKHADANAM CHEYYUNNUപരപ്പനങ്ങാടി: പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ നിലവിലെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുള്ള വിദ്യഭ്യാസ വകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ചും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഡോ.അംബേദ്‌ക്കര്‍ ചെയര്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയും അംബേദ്‌ക്കര്‍ ജനപരിഷത്ത്‌ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ വസതിയിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ വസതിക്ക്‌ സമീപം വെച്ച്‌ പോലീസ്‌ തടഞ്ഞു.

അംബേദ്‌ക്കര്‍ പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ രാമദാസ്‌ വേങ്ങേരി മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. വി എം ചന്ദ്രിക അജേഷ്‌, വേലായുധന്‍, സുമ ബാബു, മോഹന്‍ദാസ്‌ എന്നിവര്‍ സംസാരിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഭാസ്‌ക്കരന്‍ പുളിക്കല്‍, വേലായുധന്‍ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.