വിദ്യഭ്യാസമന്ത്രിയുടെ വീട്ടിലേക്ക് അധ്യാപകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

abdurabhപോലീസ് മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ അധ്യാപകന്‍ മെഡിക്കല്‍ കോളേജില്‍
പരപ്പനങ്ങാടി അഞ്ചുവര്‍ഷത്തോളമായി ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ വിദ്യഭ്യാമന്ത്രിയുടെ പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് നടത്തിയ പട്ടിണി മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് നടഞ്ഞ പോലീസിന്റെ വലയം ഭേദിക്കാന്‍ അധ്യാപകര്‍ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജില്‍ സാരമായി പരിക്കേറ്റ സമരിസമിതി നേതാവ് സാജിര്‍ ആലത്തിയൂരിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ അധ്യാപികമാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച രാവി പതിനൊന്ന് മണിയോടെയാണ് അധ്യാപകര്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. മന്ത്രിയുടെ പരപ്പനങ്ങാടി ബീച്ച് റോഡിലേക്കുള്ള വസതിയിലേക്കാണ് അധ്യാപകര്‍ നീങ്ങിയത്. വീടിന് 100 മീറ്റര്‍ അകലെ വെച്ച് ഇവരെ പോലീസ് തടയുകയായിരുന്നു.തുടര്‍ന്ന്ാണ് സംഘര്‍ഷം.ഉണ്ടായച്.
മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നോണ്‍ അപ്രുവഡ് ടീച്ചേഴ്‌സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.
5 വര്‍ഷം കഴിഞ്ഞിട്ടും ഇതു ശമ്പളം കിട്ടാത്ത അധ്യാപകരാണ് പട്ടിണിസമരവുമായി മുന്നോട്ട് വന്ന്ിരിക്കുന്നത്.