വിദഗ്ദ ചികില്‍സക്കായി ജഗതിയെ വെല്ലൂരിലേക്ക് മാറ്റും.

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെ ബോധം പൂര്‍ണ്ണമായി തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റും.
വെല്ലൂരിലെ വിദഗ്ദ ഡോക്ടര്‍മാര്‍ നേരത്തെ ജഗതിയെ പരിശോധിച്ചപ്പോള്‍ നാഢികള്‍ക്ക് കാര്യമായ തകരാറുള്ളതായി വ്യക്തമായിരുന്നു. അതേസമയം, ജഗതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സെറ്റുകളിലും വാര്‍ത്താ വെബ്‌സൈറ്റുകളിലും വാര്‍ത്ത പ്രചരിക്കുന്നത് തെറ്റാണെന്നും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. പുറത്തുള്ള ടെലിവിഷന്‍ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. അടുത്ത ബന്ധുക്കള്‍ക്ക് രാവിലെയും വൈകിട്ടും സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കെ.എം മാണി, ന്ടന്‍ സുരേഷ് ഗോപി എന്നിവര്‍ ആശുപത്രിയിലെത്തി. മാര്‍ച്ച് 10ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് പാണമ്പ്രയിലുണ്ടായ വാഹനാപകടത്തിലനാണ് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്.