വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ പറഞ്ഞില്ലെന്നു ഹൈക്കോടതി

കൊച്ചി: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നിർദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാരിന് നടപടി സ്വീകരിക്കാം. കോടതിക്ക് ഡയറക്ടറെ മാറ്റാൻ നിര്‍ദേശിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിജിലന്‍സിനെ നിയന്ത്രിക്കണമെന്ന് മാത്രമാണ് പരാമര്‍ശം നടത്തിയതെന്ന് കോടതി വിശദീകരിച്ചു . ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ വന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതികടുത്ത അതൃപ്തി പ്രകടിപ്പിച്ചു.