വിജിലന്‍സ്‌ ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ രാജിസന്നദ്ധത അറിയിച്ചു

vinson-m-paul-668x353തിരുവനനന്തപുരം: ബാര്‍ കോഴക്കേസില്‍ വിധി വന്നതോടെ വിജിലന്‍സ്‌ ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ രാജി സന്നദ്ധത അറിയിച്ചു. വിജിലന്‍സ്‌ റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ട്‌ കോടതി ഉത്തരവ്‌ വന്നതിനെ തുടര്‍ന്നാണ്‌ രാജിസന്നദ്ധതയുമായി വിന്‍സന്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. അതേസമയം അദേഹം അവധിക്കുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്‌.

വിജിലന്‍സ്‌ സ്ഥാനത്ത്‌ നിന്നും രാജിവെക്കുന്നതായുള്ള ഔദ്യോഗിക അപേക്ഷ വിന്‍സന്‍ എം പോള്‍ ഇന്ന്‌ നല്‍കിയേക്കും. അതേസമയം കുറ്റബോധത്താലല്ല താന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്നും വിമര്‍ശനങ്ങളുള്ളതിനാല്‍ താന്‍ തെറ്റുചെയ്‌തതായി വരും. വിജിലന്‍സിന്റെ സല്‍പ്പേരിന്‌ താനിരുന്ന്‌ ചീത്തപ്പേരുണ്ടാവാന്‍ ആഗ്രഹിക്കുന്നില്ല.

സുതാരയതയ്‌ക്ക്‌ വേണ്ടി ചിലപ്പോള്‍ മാറിനില്‍ക്കേണ്ടിവരും നിയമാനുസൃതമായാണ്‌ കേസില്‍ അന്വേഷണം നടത്തിയിട്ടുല്ലതെന്നും വിന്‍സന്‍ എം പോള്‍ മധ്യമങ്ങളോട്‌ പറഞ്ഞു.

ബാര്‍കോഴക്കേസില്‍ വിജിലിന്‍സ്‌ നിലപാട്‌ കോടതി തള്ളിക്കൊണ്ടാണ്‌ കോടതി വിധി പുറപ്പെടുവിച്ചത്‌. കുറ്റപത്രം നല്‍കാന്‍ തെളിവില്ലെന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ തള്ളിയ കോടതി മാണിക്കെതിരെ തുടരന്വേഷണത്തിന്‌ ഉത്തവിടുകയായിരുന്നു. വിജിലന്‍സ്‌ പ്രത്യേക കോടതി മാണിക്കെതിരെ തുടരന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു. വിജിലന്‍സ്‌ പ്രത്യേക കോടതി ജഡ്‌ജി ജോണ്‍ കെ.ഇല്ലിക്കാടാണ്‌ വിധി പറഞ്ഞത്‌.

മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ അധികാരമില്ലെന്നും വിജിലന്‍സ്‌ ഡയറക്ടറുടെ നടപടി തെറ്റാണെന്നും കോടതി വ്യക്തമാക്കി.