വിജയ്‌ മല്യ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റല്‍ ഇന്നും ഹാജരാകില്ല

vijayദില്ലി: മദ്യവ്യവസായി വിജയ്‌ മല്യ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഓഫീസില്‍ ഇന്നും ഹാജരാകില്ലെന്ന്‌ അറിയിച്ച്‌ ഡയറക്ടറേറ്റിന്‌ കത്ത്‌ നല്‍കി. മെയ്‌ വരെ സമയം വേണമെന്നാണ്‌ കത്തില്‍ മല്യ ആവശ്യപ്പെട്ടിരിക്കുന്നത്‌. ബാങ്കുകളുമായി ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ്‌ മല്യ അറിയിച്ചിരിക്കുന്നത്‌.

ഇത്‌ മൂന്നാം തവണയാണ്‌ ഡയറക്ടറേറ്റിന്‌ മുന്നില്‍ മല്യ ഹാജരാകാതിരിക്കുന്നത്‌. കഴിഞ്ഞ രണ്ടു തവണയും ഹാജരാകാതിരുന്ന മല്യക്ക്‌ നല്‍കുന്ന അവസാന അവസരമായിരിക്കും ഇതെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നേരത്തെ അറിയിച്ചിരുന്നു. കിങ്‌ ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഇടപാടുകളിലും വിമാനക്കമ്പനിക്കായി വാങ്ങിയ ബാങ്ക്‌ വായ്‌പകളിലും തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്ക്‌ തുക മാറ്റിയിട്ടുണ്ടോ എന്നാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ അന്വേഷിക്കുന്നത്‌. വിജയ്‌ മല്യ ലോകത്തെ വിവിധ ഭാഗങ്ങളില്‍ സമ്പാദിച്ച ആഡംബരവസതികളിലും മറ്റു സ്വത്തുക്കളും വാങ്ങാന്‍ ഇത്തരം വായ്‌പകള്‍ ഉപയോഗിച്ചിരുന്നോ എന്നും എന്‍പോഴ്‌സ്‌മെന്റ്‌ അന്വേഷിക്കുന്നുണ്ട്‌.