വിജയകരം.യുവരാജ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു

ആരാധകര്‍ക്ക് ആശ്വാസമേകി യുവരാജ് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ആദ്യഘട്ടചികില്‍സ ആശ്വാസകരമാണെന്നും രണ്ടാം ഘട്ട ചികില്‍സ തുടങ്ങി എന്നുമാണ് യുവരാജ് ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

അര്‍ബുദരോഗത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികില്‍സയില്‍ കഴിയുന്ന യുവരാജ് സിംഗ് രോഗമുക്തനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഏറെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു യുവിയുടെ ട്വിറ്ററിലെ കുറിപ്പ്.

കഴിഞ്ഞ ലോകകപ്പ് മല്‍സരത്തിനു ശേഷം തുടര്‍ച്ചയായി അനുഭവപ്പെട്ട ചുമയെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് യുവരാജിന് രോഗമുള്ളതായി കണ്ടെത്തിയത്.