വിക്കിപീഡിയ സമരത്തില്‍

ഓണ്‍ലൈന്‍ സര്‍വവിക്ജ്ഞാനകോശമായ വിക്കീപീഡിയ ഇന്ന് അടച്ചിട്ട് സമരം ചെയ്യും. വിക്കീപീഡിയയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റാണ് ബുധനാഴ്ച 24 മണിക്കുര്‍ അടച്ചിടുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ് വിരുദ്ധ നിയമ നിര്‍മാണത്തില്‍ പ്രതിഷേധിച്ചാണിത്.
ഇന്ന് അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് സൈറ്റില്‍ പ്രവേശിക്കാനാവില്ല. അമേരിക്കന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന ഈ ബില്ലുകള്‍ ഇന്റര്‍നെറ്റ് രംഗത്തെ സ്വതന്ത്രമായ അഭിപ്രായം പറയാനുളള അവകാശത്തെ അപകടത്തിലാക്കുമെന്ന് വിക്കീപീഡിയ ഫൗണ്ടേഷന്‍ തലവന്‍ പറഞ്ഞു.
ഈ സൗജന്യ ഓണ്‍ ലൈന്‍ സര്‍വവിക്ജ്ഞാന കോശത്തില്‍ പ്രതിമാസം 47 കോടിയിലധികം പേര്‍ സന്ദര്‍ശിക്കുന്നു എന്ന് കണക്കാക്കപെടുന്നു.