വിഎസ് രാജിവെക്കും

തിരു: ഭൂമിദാനക്കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കാന്‍ വിഎസ് ഒരുങ്ങുന്നു.

തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പദവികളില്‍ കടിച്ചുതൂങ്ങി കിടക്കില്ലെന്ന് വിഎസ് ആദ്യമേ വ്യക്തമാക്കിയിരുന്നു. വിഎസ് അച്യുതാനന്‍ രാജിവെച്ചാല്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷസ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന.

പാര്‍ട്ടി സംസ്ഥാന നേതൃത്വവും ഈ രാജിയെ എതിര്‍ക്കില്ലെന്നാണ് സൂചന.