വിഎസ്‌ കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ;പിണറായി മുഖ്യമന്ത്രി;യെച്ചൂരി

yechതിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതായി യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിഎസ്‌ അച്യുതാനന്ദനും കോടിയേരി ബാലകൃഷ്‌ണനും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്‌.

വിഎസ് പ്രചാരണത്തിനു മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ കേരള നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയാണ് വിഎസ് എന്ന് യെച്ചൂരി വിശേഷിപ്പിച്ചു. ഫിദല്‍ കാസ്‌ട്രോയെ പോലെ കേരളത്തില്‍ വിഎസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.