വിഎസിന്റെ നിലപാടിന് പിബിയുടെ പിന്തുണ

ദില്ലി: ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടിന് സിപിഎം പൊളിറ്റ്ബ്യൂറോയുടെ അംഗീകാരം ലഭിച്ചു. തനിക്ക് എതിരായ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വി.എസ് നേരത്തെ പോളിറ്റ് ബ്യൂറോയ്ക്ക് കൈമാറിയിരുന്നു.

 

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജിവെക്കാന്‍ അനുവദിക്കണമെന്ന വി.എസ്സിന്റെ അപേക്ഷയും പി.ബി ചര്‍ച്ചചെയ്തു. കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ ആ ഘട്ടത്തില്‍ വിഷയം വീണ്ടും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാം എന്ന നിലപാടാണ് പി.ബി ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പി.ബി വിലയിരുത്തി. 

 

വി. എസിന് എതിരായ വിവാദം പാര്‍ട്ടി കേന്ദ്ര നേതൃത്വം നേരത്തെ ചര്‍ച്ച ചെയ്തിരുന്നില്ല. കേസ് രാഷ്ട്രീയ പകപോക്കലാണെന്നുംും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അവെയ്!ലബിള്‍ പി. ബി വ്യക്തമാക്കി.