വിഎസിന്റെ ജെഎന്‍യു സന്ദര്‍ശനം റദ്ദാക്കി

v s ദില്ലി: പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ നടത്താനിരുന്ന ജവഹര്‍ലാല്‍ നെഹറു യൂണിവേഴ്‌സിറ്റി സന്ദര്‍ശനം റദ്ദാക്കി. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ്‌ സന്ദര്‍ശനം റദ്ദാക്കിയത്‌. ഇന്ന്‌ ദില്ലിയിലെത്തിയ അദേഹം വൈകുന്നേരത്തോടെ ജെഎന്‍യു സന്ദര്‍ശിക്കാനിരിക്കെയാണ്‌ സന്ദര്‍ശനം റദ്ദാക്കിയത്‌.

രാവിലെ ജെഎന്‍യുവിലെ എസ്‌എഫ്‌ഐ നേതാക്കളുമായി വിഎസ്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു.