വിഎസിനെ കാണാന്‍ പിണറായി എത്തി

vs-and-pinarayi തിരുവനന്തപുരം :വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കന്റോണ്‍മെന്റ് ഹൗസില്‍ എത്തി. വലിയ അനുഭവ സമ്പത്തുള്ള വിഎസില്‍ നിന്ന് ഉപദേശം സ്വീകരിക്കാനാണ് എത്തിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങള്‍ക്കിടയില്‍ അവസാനമായി മുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള വ്യക്തിയാണ് വിഎസ്. ഞാനൊരു തുടക്കക്കാരനാണ്. അദ്ദേഹത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. അത് ഭരണത്തിന് ഗുണകരമാണെന്നും പിണറായി വ്യക്തമാക്കി. വിലക്കയറ്റം അടക്കമുള്ള വിശയങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് വിഎസ് പിണറായിയോട് നിര്‍ദേശിച്ചതായാണ് വിവരം.

കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയാണ് വിഎസിനെ സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. വിഎസ് പ്രചാരണത്തിനു മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ കേരള നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും യെച്ചൂരി പറഞ്ഞു. ഫിദല്‍ കാസ്‌ട്രോയെ പോലെ കേരളത്തില്‍ വിഎസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.