വിഎസിനെതിരെ എഫ് ഐ ആര്‍

തിരു: വിമുക്തഭടന് കാസര്‍കോട്ട് ഭൂമി പതിച്ച് കൊടുക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ നായര്‍ അനുമതി നല്‍കി. വിജിലന്‍സ് കോടതി ഇന്ന് എഫ് ഐ ആര്‍ നല്‍കും. കാസര്‍ഗോഡ് ജില്ലയിലാണ് ഈ രണ്ടരയേക്കര്‍ വിവാദഭൂമി.