വാഹനാപകടത്തില്‍ പരിക്കേറ്റ പരപ്പനങ്ങാടി സ്വദേശിയായ യുവാവ്‌ മരിച്ചു

തേഞ്ഞിപ്പലം: വ്യാഴാഴച്‌ രാത്രിയില്‍ ദേശീയപാതയില്‍ തേഞ്ഞിപ്പലം ചെട്ടിയാര്‍ മാട്‌ വളവിലുണ്ടായ ബൈക്കപകടത്തി്‌ല്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു. പരപ്പനങ്ങാടി ഉള്ളണം മുണ്ടയന്‍കാവ്‌ സ്വദേശി കളരിക്കല്‍ അശോകന്റെ മകന്‍ അഖില്‍(20) ആണ്‌ മരിച്ചത്‌. അഖില്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഇന്നോവ കാറുമായി കുട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്‌ പിറകി്‌ല്‍ ഉണ്ടായിരുന്ന സുഹൃത്ത്‌ വള്ളിക്കുന്ന്‌ അത്താണിക്കല്‍ സ്വദേശി ചാലിയില്‍ അഭിജിത്ത്‌ ഗുരതരമായ പരിക്കുകളോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ തീവ്രപരചരണവിഭാഗത്തില്‍ ചികത്സയിലാണ്‌

തേഞ്ഞിപ്പലം കോ ഓപറേറ്റീവ്‌ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളാണ്‌ ഇരുവരും പഠിക്കാന്‍ സമര്‍ത്ഥരായ ഇവര്‍ പാര്‍ടൈം ആയി ചെനക്കല്‍ ജനസേവ കമ്മ്യുണിക്കേഷന്‍ എന്ന സ്ഥാപനത്തിലും ചേളാരി ജിഡിഎസ്സുലും ജോലി ചെയ്‌തു വരികയാണ്‌.ഇരുവരം ജോലികഴിഞ്ഞ്‌ അത്താണിക്കലുള്ള അഭിജിത്തിന്റെ വീ്‌ട്ടിലേക്ക്‌ മടങ്ങുമ്പോഴാണ്‌ അപകടമുണ്ടായത്‌.
ഇവര്‍ പെട്രോളടിക്കാന്‍ ചെട്ടിയാര്‍ മാടിലെ പ്രെട്രോള്‍പമ്പിലേക്ക്‌ വണ്ടി തിരിച്ചപ്പോള്‍ കോഴിക്കോട്‌ ഭാഗത്തുനിന്ന്‌ വന്ന ഇന്നവോവ കാര്‍ ഇടിക്കുകയായിരുന്നു. തലക്കും നാഭിക്കും ഗുരതരമായി പരിക്കേറ്റ അഖിലിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്ങിലും ജിവന്‍ രക്ഷിക്കാനായില്ല.
അഖിലിന്റെ ശവസംസക്കാരം നാലുമാണിയോടെ ഉള്ളണം മുണ്ടയന്‍കാവിലെ കുടുംബ ശ്‌മശാനത്തില്‍ നടക്കും.
അഖിലിന്റെ അമ്മ ഷീബ  സഹോദരങ്ങള്‍ അര്‍ജുന്‍ (എംബിഎ വിദ്യാര്‍ത്ഥി, ബംഗ്ലുരു). അശ്വതി (വിദ്യാര്‍ത്ഥിനി, എസഎന്‍എം എച്ച്‌എസ്‌എസ്‌ പരപ്പനങ്ങാടി)