വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിതിസയിലായിരുന്നയാള്‍ മരിച്ചു.

പരപ്പനങ്ങാടി: ടിപ്പര്‍ലോറി ഇടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മോട്ടോര്‍ സൈക്കില്‍ യാത്രക്കാരന്‍ ആശുപത്രിയില്‍ മരിച്ചു. നെടുവ ഹരിപുരം ക്ഷേത്രത്തിനു സമീപത്തെ എ ഇ തങ്കച്ചന്‍(60) ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ്. ജനുവരി ആറിനായിരുന്നു അപകടം. ഭാര്യ തങ്കമണി. മക്കള്‍: ബാബു, ബേബി. മരുമക്കള്‍: ഗോപാലന്‍, രമ്യ. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌ക്കരിച്ചു.