വാഹനപരിശോധനയ്‌ക്കിടെ പത്ത്‌ വയസ്സുകാരിക്ക്‌ പോലീസ്‌ മര്‍ദ്ദനം

police5കൊല്ലം: വാഹനപരിശോധനയ്‌ക്കിടെ പത്ത്‌ വയസ്സുകാരിക്ക്‌ പോലീസ്‌ മര്‍ദ്ദനം. കൊല്ലം കരിക്കോടാണ്‌ പത്തു വയസ്സുകാരിക്ക്‌ പോലീസ്‌ മര്‍ദനമേറ്റത്‌. കരിക്കോട്‌ ടികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അനീഷയ്‌ക്കാണ്‌ മര്‍ദ്ദനമേറ്റത്‌.

മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ ഡ്രൈവര്‍ സുരേഷ്‌ കുമാറാണ്‌ മര്‍ദ്ദിച്ചതെന്നാണ്‌ വിവരം. മുത്തച്ഛനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടയിലാണ്‌ വാഹനപരിശോധന. പരിശോധനയ്‌ക്കായി പോലീസ്‌ കൈനീട്ടിയപ്പോള്‍ ബൈക്ക്‌ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അക്രമം. നിര്‍ത്താതെ മുന്നോട്ട്‌ മുമ്പോട്ട്‌ പോവുകയാണെന്ന്‌ തെറ്റിദ്ധരിച്ച സുരേഷ്‌ കുമാര്‍ ചൂരല്‍ വടി കൊണ്ട്‌ പിന്നിലിരുന്ന കുട്ടിയെ അടിക്കുകയായിരുന്നു.

ബൈക്ക്‌ യാത്രക്കാരെ വൈദ്യ പരിശോധനയ്‌ക്ക്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തെ തുടര്‍ന്ന്‌ സ്ഥലത്ത്‌ നാട്ടുകാര്‍ പ്രതിഷേധിച്ചു.