വാഷിംഗ്‌ടണിലെ മെട്രോസ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും

washingtonവാഷിംഗ്‌ടണിലെ മെട്രോസ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും. ടെന്‍ലി ടൗണ്‍ മെട്രോ സ്‌റ്റേഷനിലാണ്‌ സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്‌. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ്‌ പ്രാഥമിക വിവരം. സ്‌ഫോടനമുണ്ടായ ഉടന്‍തന്നെ സുരക്ഷാസേന മെട്രോ സ്‌്‌റ്റേഷനില്‍ നിന്ന്‌ ആളുകളെ ഒഴിപ്പിച്ചു.

സ്ഥലത്ത്‌ നിരവധി സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി യാത്രക്കാര്‍ പറയുന്നു. മെട്രോ സ്‌റ്റേഷനില്‍ നിന്ന്‌ ഉയര്‍ന്ന തോതില്‍ തീയും പുകയും ഉയരുന്നുണ്ടെന്നാണ്‌ യാത്രക്കാര്‍ പറഞ്ഞത്‌.

മെട്രോ സ്‌റ്റേഷന്റെ മെക്കാനിക്കല്‍ റൂമിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.