വാളയാറില്‍ പെണ്‍കുട്ടികളുടെ മരണം; പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തും;മുഖ്യമന്ത്രി

തിരുവനന്തപുരം:വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ആദ്യത്തെ പെണ്‍കുട്ടി മരിച്ച സമയത്ത് പോലീസിന് സംശയകാരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. രണ്ട് കേസിലും കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.