വള്ളിക്കുന്ന് സമാധാന യോഗം സിപിഐഎം ബഹിഷ്‌കരിച്ചു.

ബഹിഷ്‌കരണം എസ്‌ഐയുടെ നിലപാടില്‍ പ്രതിഷേധിച്ച്

വള്ളിക്കുന്ന്: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കയ്യില്‍ നിന്ന് ആയുധം പിടികൂടിയതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ വള്ളിക്കുന്ന് ഒലിപ്രംകടവ് ഭാഗങ്ങളില്‍ സംഘര്‍ഷത്തിന് അയവു വരുത്താന്‍ പോലീസ് വിളിച്ചുചേര്‍ത്ത സാമാധാനയോഗം സിപിഐഎം ബഹിഷ്‌കരിച്ചു.

സംഘര്‍ഷത്തില്‍ പരപ്പനങ്ങാടി എസ്‌ഐ മോഹനന്‍ ആര്‍എസ്എസ്സിനെ വഴിവിട്ട് സഹാക്കുന്നെന്നാരോപിച്ചാണ് എസ്‌ഐ പങ്കെടുക്കുന്ന പങ്കെടുക്കുന്ന സമാധാന ചര്‍ച്ച അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ്് സിപിഎം ചര്‍ച്ച ബഹിഷ്‌കരിച്ചത്. കൂടാതെ ഇന്നലെ രാത്രി പഞ്ചായത്ത് അനുമതിയോടെ ഏറെകാലമായി നില നിന്നിരുന്ന ഗ്രാമീണ ചന്തയും മത്സ്യമാര്‍ക്കറ്റും എസ്‌ഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പൊളിച്ചുമാറ്റിയതും ബഹിഷ്‌കരണത്തിന് കാരണമായി. പഞ്ചായത്തംഗങ്ങളടക്കമുള്ള സിപിഐഎം നേതാക്കള്‍ പഞ്ചായത്തോഫീസില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗം ബഹിഷ്‌കരിച്ചത്. ഇന്നലെ ഇരുവിഭാഗത്തിലും പെട്ടവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇരുനൂറ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരേയും നൂറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

ആയുധം പിടിച്ചെടുത്തത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കയ്യില്‍നിന്നായിട്ടുകൂടി ഇരട്ടിയിലധികം സിപിഐഎം പ്രവര്‍ത്തകരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതാണ് സിപിഐഎമ്മിനെ പ്രകോപിപ്പിച്ചത്.

ഇന്നലെ പോലീസ് തകര്‍ത്ത ഗ്രാമീണ ചന്തയും മത്സ്യമാര്‍ക്കറ്റും മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ സന്ദര്‍ശിച്ചു. ഇന്നു വൈകീട്ട് ഈ ചന്തകള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പുനര്‍ നിര്‍മിക്കുകയും ചെയ്തു..