വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസ് പോലീസ് പൂട്ടി

വള്ളിക്കുന്ന്: പഞ്ചായത്ത് ഓഫീസ് വ്യാഴാഴ്ച്ച രാത്രി 11 മണിവരെ പൂട്ടാതെ കിടന്നപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കമായത്.

ഇടയ്ക്കിടെ പല ഫയലുകളും കാണാതാവുന്ന ഈ ഓഫീസ് ദുരൂഹമായ സാഹചര്യത്തില്‍ തുറന്ന് കിടക്കുന്നതറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടി. തുടര്‍ന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഓഫീസ് പൂട്ടുകയായിരുന്നു.

ഉത്തരവാദിത്തപ്പെട്ടവര്‍ കാണിച്ച അലംഭാവം വ്യാപക പ്രതിക്ഷേധത്തിന് ഇടയാക്കി. പഞ്ചായത്ത്് നടപടിയില്‍ പ്രധിഷേധിച്ച്്് അത്താണിക്കലില്‍ ഫ്ഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

ഒഫീസ് പൂട്ടാന്‍ സി ഡി എസ് ഭാരവാഹികളെ ഏല്‍പിച്ചുവെന്നാണ് ഭരണ പക്ഷം പറയുന്നത്്.