വള്ളിക്കുന്ന് കൊടക്കാട്ട് തീപിടിത്തം; ഒഴിവായത് വന്‍ദുരന്തം

വള്ളിക്കുന്ന് : കൊടക്കാട്ട് സ്വകാര്യവ്യക്തിയുടെ റബ്ബര്‍ എസ്റ്റേറ്റില്‍ വന്‍തീപിടിത്തം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ട്ടം ഇന്ന ഉച്ചയോടെ കണ്ട തീ നാലുമണിക്കൂറോളമാണ് കത്തിയത്. തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് തീ നിയന്രണാധീനമാക്കിയത്. തൊട്ടടുത്ത ബധിര മൂക വിദ്യാലയത്തിലേക്കും പാചക വാദക സിലിണ്ടര്‍ ഗോഡൗണിലേക്കും തീ പടരുന്നത് നാട്ടുകാര്‍ അവസരോചിതമായി കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് എസ്‌റ്റേറ്റിന്റെ അടിക്കാടിന് തീ പിടിച്ചത്. 30 ഏക്കര്‍ വിസ്തീര്ണമുള്ള എസ്റ്റേറ്റിന്റെ പകുതിയോളം ഭാഗത്തെ അടിക്കാടുകളും മരങ്ങളും പൂര്‍ണമായും കത്തിനശിച്ചു.
തീ പടരുന്നത് കണ്ട ബധിര മൂക സ്‌കൂളിലെ അധ്യാപകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഉടനടി നടത്തിയ രക്ഷാപ്രവര്‍ത്തനം മൂലമാണ് പാചകവാതക ഗോഡൗണിലേക്ക് തീ പിടിക്കാതിരുന്നത്.എന്നാല്‍ സ്‌കൂളിന്റ നെിര്‍മാണത്തിലുണ്ടായിരുന്ന പുതിയ കെട്ടിടത്തിലേക്ക് തീ പടര്‍ന്ന് കയറി ഒരു ലക്ഷത്തോളം രൂപ വിലവരുന്ന നിര്‍മാണ സാമഗ്രികളും മോടച്‌ടോറും കത്തി നശിച്ചു. നാട്ടുകാരായ കുന്നത്ത് മുഹമ്മദ്, അഷറഫ്, സ്‌കൂള്‍ അധ്യാപകരായ സാജിത്, ബഷീര്‍ എന്നിവരും ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ കുഞ്ഞി മുഹമ്മദ്, മാത്യുസ്, ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.