വള്ളിക്കുന്നില്‍ 71 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക്‌ ഭരണാനുമതി

വള്ളിക്കുന്ന്‌:വള്ളിക്കുന്ന്‌ നിയോജകമണ്‌ഡലത്തിന്റെ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച 71 ലക്ഷത്തിന്റെ വിവിധ പ്രവൃത്തികള്‍ക്ക്‌ ഭരണാനുമതി ലഭിച്ചു. സിദ്ദീഖാബാദ്‌ -പൊറ്റമ്മല്‍-പറമ്പില്‍ പീടിക-കൊടശേരി റോഡിന്‌ 25 ലക്ഷം, ചേളാരി മാതാപ്പുഴ ഒന്നാം റീച്ചിന്‌ 21 ലക്ഷം, കുമ്മിണിപ്പറമ്പ്‌ ജി.എം.എല്‍.പി.എസിലെ ക്ലാസ്‌റൂം നിര്‍മാണത്തിന്‌ 25 ലക്ഷം എന്നിങ്ങനെയാണ്‌ അനുമതി ലഭിച്ചതെന്ന്‌ കെ.എന്‍. എ ഖാദര്‍ എം.എല്‍.എ. അറിയിച്ചു.