വള്ളിക്കുന്നില്‍ വാഹനപരിശോധനയ്‌ക്കിടെ രണ്ട്‌ മോഷ്ടാക്കള്‍ പിടിയില്‍

വളളിക്കുന്ന്‌: മോഷ്ടിച്ച ബൈക്കുമായി രണ്ടു പേരെ വാഹനപരിശോധനയ്‌ക്കിടെ പോലീസ്‌ പിടികൂടി. ഫാറൂഖ്‌ കോളേജ്‌ സ്വദേശി കുന്നുമ്മല്‍ തടായില്‍ നിഖില്‍(22) അഴിഞ്ഞിലം പാറമ്മല്‍ സ്വദേശി മുള്ളന്‍ പറമ്പത്ത്‌ വീട്ടില്‍ സുജിത്‌(20) എന്നിവരാണ്‌ തേഞ്ഞിപ്പലം എസ്‌ഐ പി.എം രവീന്ദ്രന്റെ തനേതൃത്വത്തിലുള്ള സംഘം ദേശീയപാത ചെട്ട്യാര്‍മാടില്‍ വാഹനപരിശോധനകിടെ പിടികൂടിയത്‌. കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ്‌ വാഹനം മോഷ്ടിച്ച താണെന്ന്‌ ഇവര്‍ സമ്മതിച്ചത്‌.

തേഞ്ഞിപ്പലം സെന്റ്‌ പോള്‍സ്‌ ഹയര്‍സെക്കന്ററി സ്‌കൂളിനു മുന്‍വശത്തെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ്‌ ബൈക്ക്‌ 2015 സെപ്‌തംബര്‍ 15 ാം തിയ്യതി ഇവര്‍ മോഷ്ടിച്ചത്‌. ഇതു സംബന്ധിച്ച്‌ ഉടമ പോലസില്‍ പരാതി നല്‍കുകയായിരുന്നു. കെ എല്‍ 18 കെ 2795 പള്‍സര്‍ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍മാറ്റി പകരം കെ എല്‍ 10 ഒന്ന്‌ 279 എന്ന വ്യാജനമ്പര്‍ പതിച്ചാണ്‌ ഇവര്‍ ഉപയോഗിച്ചത്‌. പ്രതികളെ അറസ്റ്റ്‌ രേഖപ്പെടുത്തി കോടകതിയില്‍ ഹാജരാക്കി.

എസ്‌ഐയ്‌ക്കു പുറമെ എ.എസ്‌.ഐമാരായ കെ. സുരേഷ്‌കുമാര്‍, വത്സന്‍, അഹമ്മദ്‌കുട്ടി, സിവില്‍പോലീസ്‌ ഓഫീസര്‍മാരായ നന്ദകുമാര്‍,അനി,വിജേഷ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.