വള്ളിക്കുന്നില്‍ മദ്യവില്‍പ്പനക്കിടെ ഒരാള്‍ പിടിയില്‍

aaaaaaaaവള്ളിക്കുന്ന് : അനധികൃതമായി മദ്യവില്‍ക്കാന്‍ ശ്രമിച്ചയാള്‍ വള്ളിക്കുന്നില്‍ പിടിയിലായി. ചോപ്പന്‍കാവ് സ്വദേശി പറമ്പില്‍ പ്രകാശനാണ് ഇന്ന് രാവിലെ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് വില്‍പ്പനക്കായി കൊണ്ടുവന്ന അഞ്ചു ലിറ്റര്‍ മദ്യവും പിടികുടിയിട്ടുണ്ട്.
വര്‍ഷങ്ങളായി കച്ചേരിക്കുന്ന്, അത്താണിക്കല്‍, ചോപ്പന്‍കാവ് ഭാഗങ്ങളില്‍ വിദേശമദ്യവില്‍പ്പന നടത്തിവരികയായിരുന്നു പ്രകാശന്‍. വൈകുന്നേരങ്ങളില്‍ കച്ചരിക്കുന്ന് ചോപ്പന്‍കാവ് റോഡ് മദ്യപാനികുടെ വിഹാരകേന്ദ്രമായതോടെ നിരവധി പരാതികള്‍ നാട്ടകാര്‍ പോലീസിനും എക്‌സൈസിനും നല്‍കിയിരുന്നു.
നിരവധി ദിവസങ്ങളായി ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളെ ഇന്ന് പരപ്പനങ്ങാടി ഒന്നാംക്ലാസ് കോടതിയില്‍ ഹജാരാക്കും
പരപ്പനങ്ങാടി എസ്‌ഐ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികുടിയത്‌