വള്ളിക്കുന്നില്‍ പരക്കെ മേഷണം

വളളിക്കുന്ന്: വള്ളിക്കുന്നില്‍ മോഷണം വ്യാപകമാകുന്നെന്ന് പരാതി. ബുധനാഴിച്ച രാത്രിയില്‍ ആനങ്ങാടി റെയില്‍വെ ഗേറ്റിനു സമീപത്തുള്ള കുഞ്ഞിരായിന്‍ എന്ന ബാപ്പുട്ടിയുടെ കട പൂട്ട് തകര്‍ത്ത് മോഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് വി പി ഖാലീദിന്റെ സ്റ്റേഷനറി കടയും കുത്തി തുറന്ന മോഷ്ടാവ് അവിടെ നിന്ന്  സിഗററ്റ് പാക്കറ്റും ഹോര്‍ലിക്‌സും കൈക്കലാക്കി. കാട്ടുങ്ങല്‍ വിജയന്റെ കടയില്‍ നിന്ന് മോഷ്ടിക്കാനുള്ള മോഷ്ടാവിന്റെ ശ്രമം വിഫലമായി. മോഹന്‍ദാസിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഷണറി കടയിലും മോഷണ ശ്രമം നടന്നുവെങ്കിലും നടന്നില്ല.

കഴിഞ്ഞ ദിവസം ഒലിപ്രം കടവിലും ഇതെ രീതിയിലുള്ള മോഷണങ്ങള്‍ നടന്നിരുന്നു. എല്ലാകടകളില്‍ നിന്നും സിഗററ്റ് മോഷണം പോയത് നാട്ടുകാരെ ആശ്ചര്യപ്പെടുത്തി.