വള്ളിക്കുന്നില്‍ കാറിടിച്ച് പരുക്കേറ്റു ചികിത്സയിലായിരുന്ന തയ്യല്‍ തൊഴിലാളി മരിച്ചു

വള്ളിക്കുന്ന്:നടന്നു പോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തയ്യൽ തൊഴിലാളി മരിച്ചു.അത്താണിക്കൽ പാറക്കണ്ണി ബസ്റ്റോപ്പിന് സമീപം തേറാണി സുബ്രഹ്മണ്യൻ (69)ആണ് മരിച്ചത്.വർഷങ്ങളായി അത്താണിക്കൽ നേറ്റീവ് എ.യു.പി.സ്കൂളിന് സമീപം തയ്യൽ കട നടത്തി വരികയായിരുന്നു.
കഴിഞ്ഞ മാസം 24 വൈകുന്നേരം അത്താണിക്കൽ വെള്ളെപാടത്താണ് അപകടം.തുടർന്ന്കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം തുടർ ചികിൽസ നടത്തി വരുന്നതിനിടെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്.
മക്കൾ.ഷീജ,ജിഷ,അനൂപ്. മരുമക്കൾ.കൃഷ്ണൻ,ഷാജി,ലസിത