വള്ളിക്കുന്നില്‍ ആര്‍എസ്എസ്, സിപിഐഎം സംഘര്‍ഷം;കല്ലേറില്‍ നിരവധി പേര്‍ക്ക് പരുക്ക്

വള്ളിക്കുന്ന്: രണ്ടുദിവസമായി വള്ളിക്കുന്ന് അത്താണിക്കല്‍ മേഖലയില്‍ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി അത്താണിക്കലില്‍ വീണ്ടും സംഘര്‍ഷം. ഇന്ന് രാത്രി 7.30 മണിക്ക് നേറ്റീവ് സ്‌കൂള്‍ പരിസരത്ത് നിന്ന് പ്രകടനമായി അത്താണിക്കലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരും അത്താണിക്കലുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

പവര്‍കട്ട് സമയത്ത് ഇവര്‍ തമ്മിലുണ്ടായ രൂക്ഷമായ കല്ലേറില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രൂക്ഷമായ കല്ലേറിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. സംഭവസ്ഥലത്തു നിന്നും പോലീസ് ആറോളം ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്ഥലത്ത് താനൂര്‍, തിരൂരങ്ങാടി, തേഞ്ഞിപ്പലം, പരപ്പനങ്ങാടി സ്റ്റേഷനുകളിലെ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല.

ആയുധവുമായി പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകനെ റിമാന്റ് ചെയ്തു.