വളാഞ്ചേരിയില്‍ ലോറിയിടിച്ച്‌ അപകടം;മരണം നാലായി

Untitled-1 copyവളാഞ്ചേരി: വളാഞ്ചേരിയില്‍ ഇന്ന്‌ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തില്‍ പരിക്കേറ്റ്‌ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന നിഹാലാണ്‌ രാവിലെ പത്തരയോടെ മരണപ്പെട്ടത്‌. വളാഞ്ചേരി സ്വദേശികളായ ഫാസില്‍, മുഹമ്മദ്‌ നൗഷാദ്‌, റംസീഖ്‌ എന്നിവരാണ്‌ മരിച്ച മറ്റുളളവർ.

കോട്ടപ്പുറം മൈതാനത്ത്‌ രാത്രികാല ക്രിക്കറ്റ്‌ കാണാനെത്തിയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. റോഡരികില്‍ ബൈക്ക്‌ നിര്‍ത്തി സംസാരിക്കുകയായിരുന്ന ഇവരുടെ ഇടയിലേക്ക്‌ അമിതവേഗതയിലെത്തിയ ലോറി പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മൂന്ന്‌ പേര്‍ മരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ഇലക്ട്രിക്ക്‌ പോസ്‌റ്റും പൂര്‍ണമായ്‌ തകര്‍ന്നു.