വളളിക്കുന്നിന്റെ ചിരകാലസ്വപ്‌നം പൂവണിയുന്നു

വള്ളിക്കുന്ന് : വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനു സമീപത്ത് റെയില്‍വെ അണ്ടര്‍ ബ്രിഡ്ജ് എന്ന 30 വര്‍ഷക്കാലത്തെ ആവശ്യം അംഗീകരിക്കപ്പെട്ടു.

അണ്ടര്‍ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്ക് റെയില്‍വേയുടെ അംഗീകാരം ലഭിച്ചു. റെയില്‍വെ ഇതിന് ഒരുകോടി അമ്പത്തിരണ്ട് ലക്ഷം രൂപയാണ് എസ്റ്റിമെറ്റ് കണക്കാക്കിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ വിഹിതമായ 1,22,200 രൂപ അടയ്ക്കാന്‍ പഞ്ചായത്തിനോട് റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് എറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷനായ വളളിക്കുന്നില്‍ നിന്ന് യാത്രാ സൗകര്യം ഒരുക്കാന്‍ ആകുമെന്നതാണ് ഈ അണ്ടര്‍ബ്രിഡ്ജിന്റെ ഏറ്റവും വലിയ സാധ്യതയെന്ന് വള്ളിക്കുന്ന് റെയില്‍വെ സ്‌റ്റേഷന്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി അബ്ദുറഹിമാന്‍ പറഞ്ഞു