വളപട്ടണം എസ്‌ഐയെ സ്ഥലം മാറ്റി

കണ്ണൂര്‍: വളപട്ടണം എസ്‌ഐ വി കെ സിജുവിനെ സ്ഥലം മാറ്റി. വടകര ചോമ്പാല സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. എന്നാല്‍ എസ്‌ഐയുടെ അപേക്ഷ പരിഗണിച്ചാണ് സ്ഥലം മാറ്റം നല്‍കിയതെന്നാണ് റെയ്ഞ്ച് ഐജി ജോസ് ജോര്‍ജ്ജ് നല്‍കുന്നത്. വളപട്ടണം മേഖലയില്‍ മണല്‍മാഫിയക്കെതിരെ ശക്തമായ നടപടികളാണ് എസ്‌ഐ സിജു എടുത്തിരുന്നത്.

മണല്‍കടത്തുമായി ബന്ധപ്പെട്ട് പിടിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തത് വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷിനിലെത്തിയ പ്രാദേശിക നേതാവായ കല്ലിക്കോടന്‍ രാഗേഷ് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് അയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതെ തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ എംഎല്‍എ മാരായ കെഎം ഷാജി, എപി അബ്ദുള്ളകുട്ടി എന്നിവര്‍്കകൊപ്പം സ്റ്റേഷനിലെത്തിയ എംപി കെ സുധാകരന്‍ എസ്‌ഐയോട് തട്ടിക്കയറുകും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് എസ്‌ഐ സ്ഥലം മാറ്റിയതെന്നാണ് പരക്കെ ആരോപണമുയര്‍ന്നിരിക്കുന്നത്.