വര്‍ണ്ണവിഷബാധ; ഹോളി ആഘോഷത്തിനിടെ ബാലന്‍ മരിച്ചു.

മുംബൈ: ഹോളി ആഘോഷത്തിനിടെ നിറങ്ങളില്‍ നിന്ന് വിഷബാധയേറ്റ ബാലന്‍ മരിച്ചു. വിഷബാധയേറ്റ 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 50 ഓളം പേരുടെ നില ഗുരുതരമായിരുന്നു എങ്കിലും ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. വികാസ് വാത്മീകി എന്ന 13 വയസ്സുകാരനാണ് മരിച്ചത്. ധാരാവി മേഖലയിലെ ശാസ്ത്രിനഗറില്‍ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നീലനിറമുള്ള പൊടിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്. ഹോളി ആഘോഷത്തിന്റെ ഭാഗമായി നിറം വാരിപൂശുന്നതിനിടയിലാണ് ആളുകള്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും അടക്കമുള്ള അലര്‍ജിബാധയുണ്ടായത്. സംഭവത്തെകുറിച്ചന്വേഷിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ഉത്തരവിട്ടു.