വര്‍ഗ്ഗീയകലാപം തടഞ്ഞുനിര്‍ത്തിയത് മുസ്ലീംലീഗ്; ജനചന്ദ്രന്‍ മാസ്റ്റര്‍.

പെരിന്തല്‍മണ്ണ: കേരളത്തിലെ വര്‍ഗ്ഗീയകലാപങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതില്‍ ലീഗും പാണക്കാട് കുടുംബവും വഹിച്ച പങ്ക് നിര്‍ണ്ണായകമാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ സ്വത്വരാഷ്ട്രീയപ്രതിസന്ധി കേരളത്തില്‍ ന്യൂനപക്ഷത്തിന്റെ അതിജീവനം എന്ന വിഷയത്തില്‍ നടന്ന തുറന്ന സംവാദം ഏറെ ശ്രദ്ധേയമായി. സംസ്ഥാനജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ മോഡറേറ്ററായിരുന്നു. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷനായചടങ്ങില്‍ ഡിസിസി സെക്രട്ടറി പി.രാധാകൃഷ്ണന്‍ കരകൗശല ബോര്‍ഡ് ചെയര്‍മാന്‍ എന്‍. സൂപ്പി എന്നിവര്‍ സംസാരിച്ചു.