വര്‍ക്കല ശിവപ്രസാദ് വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Story dated:Thursday March 31st, 2016,12 14:pm

വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ.പ്രതികള്‍ രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.ഇതില്‍ ആറു ലക്ഷം രൂപ മരണപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിനാണ് നല്‍കേണ്ടത്. തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടേതാണ് വിധി.

കേസില്‍ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരായ ഏഴു പേര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. ഡിഎച്ച്ആര്‍എം ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഡിഎച്ച് ആർ എം ദക്ഷിണമേഖലാ സെക്രട്ടറി വർക്കല ദാസ്, സംസ്ഥാന ചെയർമാൻ ശെൽവരാജ്, പ്രവർത്തകരായ ജയചന്ദ്രൻ, സജി, തൊടുവേല സുധി, വർക്കല സുധി, സുനി എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2009 മാർച്ച് 23 നാണ് വർക്കലയിൽ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദിനെ പ്രതികൾ വെട്ടിക്കൊന്നത് .