വരുമോ പ്രിയദര്‍ശന്‍ – ലാല്‍ ഐപിഎല്‍ ടീം?

ഈ സീസണില്‍ നടന്ന സെലിബ്രിടി ക്രിക്കറ്റിന്റെ വന്‍ വിജയം നേരില്‍ക്കണ്ട  പ്രിയന്‍-ലാല്‍ ടീമിന്റെ മനസ്സില്‍ ഇങ്ങിനെയൊരു ആശയമുദിച്ചാല്‍ അത്ഭുതപ്പെടെണ്ട. കാരണം, കേരളത്തിനൊരു ഐ പി എല്‍ ടീം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഈ സഖ്യമായിരുന്നു. കഴിഞ്ഞ ഐ പി എല്‍ സീസണില്‍ പിറന്നു വീണ കൊച്ചി ടാസ്കെര്സ് എന്ന ‘ഡ്യൂപ്ലിക്കേറ്റ്‌’  കേരള ടീം, വന്നതിനേക്കാള്‍ വേഗത്തില്‍ അകാല ചരമമടഞ്ഞു. ടാക്സിന്റെയും ഷേയരിന്റെയും കഥകള്‍ പറഞ്ഞു ആരാധകരെ പരിപൂര്‍ണമായി അകറ്റി നിര്‍ത്തിയ ടീം കേരളത്തിലെ ക്രിക്കറ്റ്‌ അധികാരികളെയും കളിയാക്കി സ്ഥലം  വിട്ടു. 

ആ ഡ്യൂപ്ലിക്കേറ്റ്‌ ടീമിന് പകരം ഇനിയൊന്നായിക്കൂടെ? പ്രിയന്‍-ലാല്‍ ടീമിന് ആരാധകരുടെ കുറവും സാമ്പത്തിക നഷ്ടവും ഉണ്ടാകുവാന്‍ സാധ്യതയില്ല. വീണ്ടും ഇങ്ങിനെയൊന്ന് ചിന്തിക്കാന്‍ സെലിബ്രിടി ക്രിക്കറ്റ്‌ കാരണമായേക്കാം, കാത്തിരിക്കാം!