വരുന്നു മാരുതി സ്വിഫ്റ്റ് ഡിസയര്‍

ന്യൂഡല്‍ഹി : കാര്‍ പ്രേമികളുടെ ത്രില്ലര്‍ യാത്രകള്‍ക്ക് കൂട്ടായി. മാരുതിയുടെ പുതിയ സ്വിഫ്റ്റ് ഡിസയര്‍ വിപണിയിലെത്തി. പുതിയ മോഡല്‍ ഏഴ് പുതിയ വകഭേദത്തോടെയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള മോഡലിനേക്കാള്‍ നീളം കുറഞ്ഞതാണ് ഈ പുതിയ ഡിസയര്‍ സെഡാന്‍. കൂടാതെ നിലവിലുള്ള മോഡലിനേക്കാള്‍ നൂറ്റമ്പതോളം സവിശേഷതകള്‍ പുതിയ ഡിസയറിനുണ്ടെന്നാണ് മാരുതി അവകാശപ്പെടുന്നത്.
ഈ ന്യൂ മോഡല്‍ ഡിസയര്‍ സെഡാന്‍ പെട്രോളിന് 4.79 ലക്ഷം രൂപ മുതല്‍ 6.54 ലക്ഷം രൂപ വരെയാണ് വില വരുന്നത്. എന്നാല്‍ ഡീസലിന് 5.8 ലക്ഷം രൂപ മുതല്‍ 7.09ലക്ഷം രൂപ വരെയാണ് വില വരുന്നത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് 30,000 രൂപ വരെ വിലക്കുറവാണ് ഈ പുതിയ മോഡലിന്. ഡല്‍ഹി ഷോറും വിലയാണിത്. 1.3 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് ഈ പുതിയ ഡിസയറിന്റെ മറ്റൊരു പ്രത്യേകത.

ഈ പുത്തന്‍ പ്രതീക്ഷയ്ക്ക് 230 കോടി രൂപയാണ് മാരുതിയുടെ നിക്ഷേപം.