വരള്‍ച്ചാ മുന്‍കരുതല്‍ : പരപ്പനങ്ങാടി കണ്ടന്‍ചിറ വൃത്തിയാക്കി

PARAPPANANAGDIപരപ്പനങ്ങാടി: ജില്ലാകലക്ടറുടെ വരള്‍ച്ചാ മുന്‍ കരുതല്‍ പരിപാടിയുടെ ഭാഗമായി നഗരസഭയിലെ നെടുവ വില്ലേജിലെ കണ്ടം ചിറ വൃത്തിയാക്കി. വില്ലേജ് ഓഫീസര്‍ സുമ,സ്പെഷ്യല്‍ വി.ഒ.ജഗജീവന്‍, നഗരസഭാ കൌന്സിലര്‍ ഉസ്മാന്‍എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത് .നാട്ടുകാരായ പ്രസാദ്,ഷാജിമോന്‍,റസാക്ക് എന്നിവരാണ് കുളവാഴയും ചണ്ടിയും വാരിയത് മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചാണ്  വൃത്തിഹീനമായ ചിറ വൃത്തിയാക്കിയത് .വേനല്‍ക്കാലത്തും നീരുരവുള്ള ജലസ്രോദസ്സാണിത്