വയലാര്‍ അവാര്‍ഡ് അക്കിത്തത്തിന്

തിരു : ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സ്മാരക സാഹിത്യ അവാര്‍ഡ് അക്കിത്തത്തിന്. അദേഹത്തിന്റെ അന്തിമഹാകാലം എന്ന തകവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് ഉപഹാരം.

ഒക്ടോബര്‍ 27 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്ന് വയലാര്‍ രാമവര്‍മ ട്രസ്റ്റ് പ്രസിഡന്റ്. പ്രെഫ. എന്‍ കെ സാനു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1977 ലാണ് ഈ അവാര്‍ഡ് ആരംഭിക്കുന്നത്.