വയനാട്ടിൽ ബസപകടം; 15 പേർക്ക് പരിക്ക്

വയനാട്: തോല്‍പ്പെട്ടിയില്‍ കര്‍ണാടക ആർ.ടി.സി ബസ് അപകടത്തില്‍പ്പെട്ടു 15 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴേ കാലിനാണ് അപകടം. ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന രാജഹംസം ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടേയും നില ഗുരുതരമല്ല.