വയനാട്ടില്‍ വീട്ടുകാരെ കെട്ടിയിട്ട്‌ 40 പവനും മൂന്ന്‌ ലക്ഷവും കവര്‍ന്നു

Untitled-1 copyകല്‍പ്പറ്റ: വയനാട്‌ വെണ്ണിയോട്‌ വീട്ടുകാരെ കെട്ടിയിട്ട്‌ കവര്‍ച്ച നടത്തി. വെണ്ണിയോട്ടെ വ്യാപാരി എ സി മൊയ്‌തു ഹാജിയുടെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. നാല്‍പ്പത്‌ പവനും മൂന്ന്‌ ലക്ഷം രൂപയുമാണ്‌ ഇവിടെ നിന്നും കവര്‍ന്നത്‌. രാത്രി രണ്ടു മണിയോടെയാണ്‌ സംഘം വീട്ടില്‍ മോഷണം നടത്തിയത്‌.

വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ്‌ ഈ സംഘം വീട്ടുകാരെ കോണിപ്പടിയില്‍ കെട്ടിയിട്ട ശേഷം പണവും ആഭരണങ്ങളും കവര്‍ന്നെടുത്തത്‌. മോഷണ സംഘത്തെ ചെറുക്കാനായി ഇവരുടെ കൈയിലെ കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‌ കൈയ്‌ക്ക്‌ സാരമായി പരിക്കേറ്റു. സംഘം വീട്ടിലെ കാറും കൈക്കലാക്കിയെങ്കിലും വീടിന്‌ ഏതാനും മീറ്ററുകള്‍ക്ക്‌ അകലെ ഉപേക്ഷിച്ചു.

സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.