വനിത എംഎല്‍എമാരെ മര്‍ദ്ദിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരു: സൂര്യനെല്ലി കേസില്‍ കുറ്റാരോപിതനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ നിയമ സഭയ്ക്ക് പുറത്ത് വെച്ച് വനിതാ എംഎല്‍എ മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ കെ കെ രമണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

എംഎല്‍എമാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണമല്ല ഉത്തരവാദികളായ പോലീസുകാരെ സസ്‌പെന്റ് ചെയ്യുകയാണ് വേണ്ടതെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു.ബിജി മോള്‍ എംഎല്‍എയ്ക്കും ഗീതാ ഗോപിക്കുമായിരുന്നു പോലീസിന്റെ മര്‍ദ്ദനമേറ്റത്.

ഈ വിഷയത്തില്‍ പോലീസുകാരെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പലതവണ നിയമസഭ സ്തംഭിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ശക്തമായ സമര്‍ദ്ദത്തെ തുടര്‍ന്നാണ് എസ്‌ഐക്കെതിരെ ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.

 

 

ഫോട്ടോ കടപ്പാട്‌: newindian express